Loading ...

Home Kerala

ഇനി മുതല്‍ സംസ്ഥാനത്തെ മൂന്ന് നഗരങ്ങളില്‍ വൈദ്യുതി ഓട്ടോറിക്ഷകള്‍ക്ക് മാത്രം രജിസ്‌ട്രേഷന്‍

കൊച്ചി: പുതിയ വൈദ്യുതവാഹന നയത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മൂന്ന് നഗരങ്ങളില്‍ വൈദ്യുതി ഓട്ടോറിക്ഷകള്‍ക്ക് മാത്രം രജിസ്‌ട്രേഷന്‍. ആദ്യം തിരുവനന്തപുരം,കൊച്ചി, കോഴിക്കോട് നഗരങ്ങളിലാണ് നിര്‍ദേശം നടപ്പിലാക്കുക. പിന്നീട് മറ്റു നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഇലക്‌ട്രിക് ഓട്ടോറിക്ഷകള്‍ക്ക് വില കൂടുതലായതിനാല്‍ വേണ്ടിവരുന്ന അധിക വില സബ്‌സിഡിയായി നല്‍കാനും,കേരളത്തിലെ പ്രധാന റോഡരുകുകളില്‍ ചാര്‍ജിങ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനുള്ള നോഡല്‍ ഏജന്‍സിയായി കെ.എസ്.ഇ.ബിയെയും സര്‍ക്കാര്‍ തീരുമാനിച്ചു. ചാര്‍ജിങ് സ്‌റ്റേഷനുകള്‍ക്കായി കുറഞ്ഞത് മൂന്ന് സെന്റ് സ്ഥലമായിരിക്കും വേണ്ടി വരിക. പെട്രോളിയം ഇന്ധന വാഹനങ്ങള്‍ ഘട്ടംഘട്ടമായി ഒഴിവാക്കി വൈദ്യുത വാഹനങ്ങള്‍ മാത്രം ഉപയോഗിക്കുവാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഇനി വൈദ്യുത വാഹനങ്ങളായിരിക്കും സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് വാങ്ങുക.

Related News