Loading ...

Home Business

സെന്‍സെക്‌സ് 40,000 കടന്നു; നിഫ്റ്റി 11,900 പോയന്റിന് മുകളില്‍

മുംബൈ ഓഹരി വിപിണിയില്‍ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. സെന്‍സെക്‌സ് 168.95 പോയന്റ് നേട്ടത്തോടെ 40220 എന്ന നിലയിലാണ് വിപണി ആരംഭിച്ചത്. നിഫ്റ്റിയാകട്ടെ 11,900-ത്തിനും മുകളിലായിരുന്നു തുടക്കം. സെന്‍സെക്‌സസില്‍ 0.42 ശതമാനത്തിന്റെയും നിഫ്റ്റിയില്‍ 0.40 ശതമാനത്തിന്റെയും നേട്ടത്തിലാണ് വ്യാപാരം. ചെവ്വാഴ്ച മുതലാണ് വിപണി കരുത്താര്‍ജിച്ച്‌ തുടങ്ങിയത്. ജൂലായ്ക്ക് ശേഷം ആദ്യമായാണ് ഈ നേട്ടമെന്നാണ് വിവരം. സീ എന്റര്‍ടെയ്ന്‍മെന്റ്, ഇന്‍ഫോസിസ്, എസ്ബിഐ, ടാറ്റാ മോട്ടോഴ്‌സ്, റിലയന്‍സ് തുടങ്ങിയ കമ്ബനികളുടെ ഓഹരികള്‍ ലാഭത്തിലും എം ആന്‍ഡ് എം, ഭാരതി ഇന്‍ഫ്രാടെല്‍, ടാറ്റ സ്റ്റീല്‍, അള്‍ട്രാടെക് സിമന്റ് ആക്‌സിസ് ബാങ്ക് എന്നിവ നഷ്ടത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 2026 കമ്ബനികളില്‍ 1303 കമ്ബനികളുടെ ഓഹരികള്‍ ലാഭത്തിലും 633 കമ്ബനികളുടെ ഓഹരികള്‍ നഷ്ടത്തിലും 90 ഓഹരികളില്‍ മാറ്റമില്ലാതെയുമാണ് വ്യാപാരം നടക്കുന്നത്.

Related News