Loading ...

Home sports

ചെന്നൈയിന്‍ എഫ് സിയെ തകര്‍ത്ത് എടികെ ഐ.എസ്‌.എല്ലില്‍ ഒന്നാമത്

ഐ.എസ്‌.എല്ലില്‍ ഇന്നലെ നടന്ന ചെന്നൈയിന്‍ എഫ് സി എടികെ മല്‍സരത്തില്‍ എടികെയ്ക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് എടികെ ചെന്നൈയിന്‍ എഫ് സിയെ തോല്‍പ്പിച്ചത്. ജയത്തോടെ എടികെ പോയിന്റ് നിലയില്‍ ഒന്നാമതെത്തി. എടികെയ്ക്ക് വേണ്ടി ഡേവിഡ് വില്ല്യംസ് ആണ് ഗോള്‍ നേടിയത്. 48-ാം മിനിറ്റില്‍ ആയിരുന്നു ഗോള്‍ പിറന്നത്. ഈ സീസണില്‍ ഇതുവരെ ഒരു മത്സരവും ചെന്നൈക്ക് ജയിക്കാന്‍ കഴിഞ്ഞിട്ടില്ല. നിരവധി അവസരണങ്ങള്‍ ആണ് ചെന്നൈ ഇന്നലെ പാഴാക്കിയത്. 20 ഷോട്ടുകള്‍ ആണ് ചെന്നൈ ഇന്നലെ അടിച്ചത്. അതില്‍ അഞ്ചെണ്ണം ലക്ഷ്യത്തിലേക്ക് എന്നിട്ടും ഒരു ഗോള്‍ പോലും നേടാന്‍ ചെന്നൈയിന്‍ എഫ്സിക്ക് കഴിഞ്ഞില്ല. 61,72, 88 എന്നീ മിനിറ്റുകളില്‍ ചെന്നൈയ്ക്ക് ഗോള്‍ നേടാന്‍ അവസരം ലഭിച്ചെങ്കിലും അത് പാഴായി പോവുകയായിരുന്നു.

Related News