Loading ...

Home Kerala

ഗവിയിലേക്ക് വീണ്ടും വിനോദ സഞ്ചാരികളുടെ തിരക്ക്

പത്തനംതിട്ട: ഗവിയിലേക്ക് വീണ്ടും വിനോദസഞ്ചാരികളുടെ തിരക്ക്. വന്യമൃഗങ്ങളെ കൂടുതല്‍ കാണാന്‍ കഴിയുന്നതുമൂലം സഞ്ചാരികളും സന്തോഷത്തില്‍. ജൈവസമ്ബത്തിനൊപ്പം വന്യമൃഗങ്ങളും പക്ഷികളും ശലഭങ്ങളും ഇഴജന്തുക്കളും അടക്കം വൈവിധ്യമാര്‍ന്ന കാഴ്ചകള്‍ സമ്മാനിക്കുന്ന ഗവിയുടെ കവാടം ആങ്ങമൂഴിയാണ്. ജില്ലാ ആസ്ഥാനത്തുനിന്ന് 100 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഗവിയില്‍ എത്താം. കെഎസ്‌ആര്‍ടിസിയുടെ പത്തനംതിട്ട, കുമളി ഡിപ്പോകളില്‍ നിന്ന് സര്‍വീസ് ആരംഭിക്കുന്ന ഓരോ ബസുകള്‍ക്കു പുറമേ സ്വകാര്യ വാഹനങ്ങളിലും യാത്ര അനുവദനീയം. ഇരു ഡിപ്പോകളിലും നിന്ന് രാവിലെ തുടങ്ങുന്ന ബസ് സര്‍വീസുകള്‍ സന്ധ്യയോടെ മടങ്ങിയെത്തും. രാവിലെ 6.30ന് പത്തനംതിട്ടയില്‍ നിന്ന് പുറപ്പെടുന്ന ബസ് ഗവി വഴി കുമളിയില്‍ എത്തിയാണ് മടക്കം. കുമളിയില്‍ നിന്ന് രാവിലെ പുറപ്പെടുന്ന ബസ് പത്തനംതിട്ടയിലെത്തി 12.30ന് കുമളിക്ക് മടങ്ങും. ഏകദേശം 300 കിലോമീറ്ററോളം വരുന്ന യാത്രയ്ക്ക് 500 രൂപയുണ്ടെങ്കില്‍ പോയി വരാം. സ്വകാര്യ വാഹനത്തില്‍ എത്തുന്നവര്‍ വനംവകുപ്പിന്റെ വെബ്സൈറ്റില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം. ദിവസം 30 വാഹനങ്ങള്‍ക്കാണ് പ്രവേശനം. കഴിഞ്ഞ ദിവസം കിളിയെറിഞ്ഞാന്‍ കല്ല് മുതല്‍ ഗവി വരെയുള്ള യാത്രയില്‍ 15 വന്യജീവികളെയാണ് കണ്ടത്. മലയണ്ണാന്‍, വേഴാമ്ബല്‍, ഒറ്റയാന്‍, കുട്ടിയടക്കമുള്ള കാട്ടാനക്കൂട്ടം, സിംഹവാലന്‍ കുരങ്ങ്, കരിങ്കുരങ്ങ്, 2 മ്ലാവുകള്‍, ചെങ്കീരി, കൊമ്ബുള്ള ആണ്‍ മ്ലാവ്, കാട്ടരണകള്‍, 2 ചെന്നായകള്‍, ആണ്‍-പെണ്‍ മയിലുകള്‍, വിവിധയിനം വനപക്ഷികള്‍ തുടങ്ങിയവയാണ് കാഴ്ചയുടെ കൗതുകമൊരുക്കിയത്. ഗവിയെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക്: 8547600900, 8547600914.

Related News