Loading ...

Home Business

സെന്‍സെക്‌സ് 40,000 കടന്നപ്പോള്‍ നിക്ഷേപകന്റെ കീശയിലായത് 11 ലക്ഷം കോടി രൂപ

സെന്‍സെക്‌സ് 40,000 നിലവാരം മറികടന്നപ്പോള്‍ നിക്ഷേപകന്റെ കീശയിലായത് 11 ലക്ഷം കോടി രൂപ. 14 വ്യാപാര ദിനങ്ങളില്‍ 11 സെഷനുകളിലും നേട്ടമുണ്ടാക്കിയാണ് സെന്‍സെക്‌സ് 2,500ഓളം പോയന്റ് കുതിച്ചത്. ദീര്‍ഘകാല മൂലധന നേട്ടത്തിനുള്ള നികുതി, ലാഭവിഹിത വിതരണ നികുതി എന്നിവയില്‍ മാറ്റം വരുത്തിയേക്കാമെന്ന റിപ്പോര്‍ട്ടുകളാണ് വിപണിയുടെ രണ്ടുദിവസമായുള്ള മുന്നേറ്റത്തിന് പിന്നില്‍. ആഗോള കാരണങ്ങളും വിപണിയെ സ്വാധീനിച്ചു. യുഎസ്-ചൈന വ്യാപാരം സംബന്ധിച്ച്‌ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ക്ക് സമവായം ഉണ്ടാകാനുള്ള സാധ്യതയും വിപണിയില്‍ പ്രതിഫലിച്ചു. സമ്ബദ്ഘടനയെ ശക്തിപ്പെടുത്താനുള്ള സര്‍ക്കാരിന്റെ ഇടപെടലുകളും കോര്‍പ്പറേറ്റ് നികുതി കുറച്ചതും ഗുണകരമായി. ഈ സാഹചര്യത്തില്‍ ബാങ്കിങ് സൂചികകള്‍ മികച്ച നേട്ടമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ബാങ്ക് നിഫ്റ്റി നാഴികക്കല്ലായ 30,000 പോയന്റ് ബുധനാഴ്ച പിന്നിട്ടു. എന്നാല്‍, സൂചികയുടെ 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരമായ 31,783ലെത്താന് ഇനിയും ആറു ശതമാനം നേട്ടമുണ്ടാക്കണം.

Related News