Loading ...

Home sports

ലീ​ഗ് കപ്പ്; സിറ്റിയും എവര്‍ട്ടനും ക്വാര്‍ട്ടറില്‍

ഇം​ഗ്ലീഷ് ഫുട്ബോള്‍ ലീ​ഗ് കപ്പില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയും എവര്‍ട്ടനും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. നാലാം റൗണ്ട് പോരാട്ടത്തില്‍ സതാംപ്ടനെ വീഴ്ത്തിയാണ് സിറ്റിയുടെ മുന്നേറ്റം. എവര്‍ട്ടനാകട്ടെ വാറ്റ്ഫോര്‍ഡിനെയാണ് വീഴ്ത്തിയത്. ഒന്നിനെതിരെ മൂന്ന് ​ഗോളുകള്‍ക്കായിരുന്നു സിറ്റിയുടെ ജയം. സെര്‍ജിയോ അ​ഗ്യൂറോ സിറ്റിക്കായി രണ്ട് ​ഗോള്‍ നേടി. പ്രതിരോധതാരം നിക്കോളാസ് ഒട്ടാമെന്‍ഡിയാണ് ഒരു ​ഗോള്‍ നേടിയത്. സതാംപ്ടന്റെ ഏക​ഗോള്‍ ജാക് സ്റ്റീഫന്‍സിന്റെ വകയായിരുന്നു. വാറ്റ്ഫോര്‍ഡിനെ എതിരില്ലാത്ത രണ്ട് ​ഗോളിനാണ് എവര്‍ട്ടന്‍ വീഴ്ത്തിയത്. പ്രതിരോധതാരം മേസണ്‍ ഹോള്‍​ഗേറ്റ്, വാറ്റ്ഫോര്‍ഡ് മുന്‍ താരമായിരുന്ന റിച്ചാര്‍ലിസന്‍ എന്നിവരാണ് എവര്‍ട്ടനായി വലകുലുക്കിയത്. മറ്റൊരു മത്സരത്തില്‍ ബര്‍ട്ടന്‍ അല്‍ബിയനെ ലെസ്റ്റര്‍ സിറ്റി തോല്‍പ്പിച്ചു. ഒന്നിനെതിരെ മൂന്ന് ​ഗോളുകള്‍ക്കായിരുന്നു ലെസ്റ്ററിന്റെ ജയം. കലേഷി ഐഹിനാഹോ, യൂറി ടെലിമാനെസ്, ജെയിംസ് മാഡിസന്‍ എന്നിവര്‍ ലെസ്റ്ററിന്റെ ​ഗോളുകള്‍ നേടി. ബര്‍ട്ടനായി ലിയാം ബോയസ് ആശ്വാസ​ഗോള്‍ നേടി.

Related News