Loading ...

Home sports

ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റ് മത്സരം ; കൊല്‍ക്കത്ത വേദിയാകും

ഡല്‍ഹി : കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ച്‌ ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റ് മത്സരം നടക്കും . ബംഗ്ലാദേശാണ് മത്സരത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് എത്തിരാളിയായി എത്തുന്നത്. അടുത്ത മാസം 22ന് നടക്കുന്ന പരമ്ബരയിലെ രണ്ടാമത്തെ ടെസ്റ്റ് മത്സരമാണ് ഡേ നൈറ്റ് ആയി നടക്കുക. ബി.സി.സി.ഐ പ്രസിഡന്റായി ചുമതലയേറ്റ മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് കൊല്‍ക്കത്തയില്‍ കളിക്കാന്‍ അവസരം ലഭിച്ചത്. നേരത്തെ ഗാംഗുലി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുമായി ചര്‍ച്ച നടത്തുകയും അദ്ദേഹം അതിന് താല്‍പര്യം അറിയിക്കുകയും ചെയ്തിരുന്നു.

Related News