Loading ...

Home sports

ഫ്രീക്കിക്കില്‍ ഫിഫ്റ്റിയടിച്ച്‌ മെസി

കരിയറില്‍ ഡയറക്‌ട് ഫ്രീക്കിക്കുകള്‍ ​ഗോളാക്കുന്നതില്‍ ലയണല്‍ മെസിക്ക് അര്‍ധസെഞ്ച്വറി. ഇന്നലെ വല്ലഡോയിഡിനെതിരായ ലാ ലി​ഗ മത്സരത്തിലെ ​ഗോളോടെയാണ് മെസി ഈ അപൂര്‍വനേട്ടം കൈവരിച്ചത്. ന്യൂകാമ്ബില്‍ നടന്ന മത്സരത്തിന്റെ 34-ാം മിനിറ്റിലായിരുന്നു മെസിയുടെ ഫ്രീക്കിക് ​ഗോള്‍. ഏതാണ്ട് 25 വാര അകലെ നിന്ന് മെസി തൊടുത്ത ഇടങ്കാലന്‍ കിക്ക് പതിവുപോലെ ​ഗോളിക്ക് തടയാനാകാതെ ​ഗോള്‍പോസ്റ്റിന്‍െ ഇടതുമൂലയിലേക്ക് വളഞ്ഞുകയറി. ഈ ​ഗോള്‍ ബാഴ്സലോണയ്ക്കായി മെസി നേടുന്ന 44-ാം ഫ്രീക്കിക്ക് ​ഗോളായിരുന്നു. ഇതിനുപുറമെ അര്‍ജന്റീന ദേശീയ ടീമിനായി ആറ് തവണ ഡയറക്‌ട് ഫ്രീക്കിക്കില്‍ മെസി വലകുലുക്കിയിട്ടുണ്ട്. മത്സരത്തില്‍ ഇതിനുപുറമെ ഒരു ​ഗോള്‍ കൂടി നേടി. ഒപ്പം അര്‍ട്ടൂറോ വിദാലിന്റേയും ലൂയിസ് സുവാരസിന്റേയും ​ഗോളുകള്‍ക്ക് വഴിയൊരുക്കിയതും അര്‍ജന്റൈന്‍ താരം തന്നെ

Related News