Loading ...

Home USA

വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാളാഘോഷം അനുഗ്രഹനിറവില്‍

സിറ്റി കാന്‍സാസ് സിറ്റി സീറോ മലബാര്‍ മിഷന്റെ മധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാള്‍ ഒക്ടോബര്‍ 26,27 തീയതികളില്‍ സെന്റ് കാതറിന്‍ ഓഫ് സിയന്ന പാരിഷില്‍ വച്ചു നടന്നു. ഒക്ടോബര്‍ 26 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് മിഷന്‍ ഡയറക്റ്റര്‍ റവ.ഡോ.സുനോജ് തോമസിന്റെ നേതൃത്വത്തില്‍ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുസ്വരൂപം ആശീര്‍വദിച്ചുകൊണ്ട് തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ആരംഭം കുറിച്ചു.  തുടര്‍ന്ന്  പ്രസുദേന്തി വാഴ്ചയും നടന്നു. ഫാ. സുനോജ് തോമസിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ ബലിയില്‍ അയണ്‍വുഡ് മിഷിഗന്‍ അവ്ര്‍ ലേഡി ഓഫ് പീസ് ഇടവക വികാരി റവ.ഫാ.ബിനു കിഴുകണ്ടയില്‍ സഹകാര്‍മ്മികന്‍ ആയിരുന്നു.തിരുനാളിന്റെ മുഖ്യദിവസമായ ഒക്ടോബര്‍ 27 ഞായറാഴ്ച സീറോ മലബാര്‍ ഷിക്കാഗോ രൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് മുഖ്യാതിഥിയായിരുന്നു.  5.15ന് പിതാവിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന നടന്നു. ഫാ. സുനോജ് തോമസ്, ഫാ. ബിനു കിഴുകണ്ടയില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.


 

Related News