Loading ...

Home Europe

ബ്രിട്ടനില്‍ ഡിസംബര്‍ 12ന് ഇടക്കാല തിരഞ്ഞെടുപ്പ്

ലണ്ടന്‍: ബ്രക്‌സിറ്റ് നടപടികള്‍ അനന്തമായി നീണ്ടു പോകവെ ഡിസംബര്‍ 12 ന് ബ്രിട്ടനില്‍ ഇടക്കാല തിരഞ്ഞെടുപ്പ്. ഡിസംബറില്‍ തിരഞ്ഞെടുപ്പ് നടത്താനുള്ള പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നീക്കത്തിന് പാര്‍ലമെന്റ് അംഗീകാരം നല്‍കുകയായിരുന്നു. 438 പേരുടെ പിന്തുണയാണ് പാര്‍ലമെന്റില്‍ ജോണ്‍സന് ലഭിച്ചത്. ബില്‍ ഇനി പാര്‍ലമെന്റിന്റെ ഹൗസ് ഓഫ് ലോഡ്‌സില്‍ അവതരിപ്പിക്കും. ഇവിടെ കാര്യമായ എതിര്‍പ്പിന് സാധ്യതയില്ലാത്ത പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് സംബന്ധിച്ച്‌ ഈ ആഴ്ച അവസാനത്തോടെ ഉത്തരവ് പുറത്തിറങ്ങും.

Related News