Loading ...

Home cinema

'ഉമ്മ'മാരും സ്ക്രീനിന്‍; യേശുദാസ് ശ്രദ്ധിയ്ക്കപ്പെടുന്നു by ജോണ്‍ പോള്‍ on 15-July-2015

ഹൈന്ദവ - ക്രൈസ്തവ സാമൂഹ്യ ഇതിവൃത്തങ്ങള്‍ സിനിമയില്‍ പരീക്ഷിച്ചു കണ്ടു; എന്നാല്‍ മുസ്ലീം സാമൂഹ്യപരിവൃത്തം അങ്ങിനെയാരും ശ്രമിച്ചുകണ്ടില്ല; എന്തുകൊണ്ട് à´† വഴിയ്ക്കൊരു പരീക്ഷണമായിക്കൂടാ എന്നു ചിന്തിച്ചു കുഞ്ചാക്കോ. ശശികുമാറും ശാരംഗപാണിയും അതിനെ പിന്തുണച്ചു. അത്തരം കഥകളുടെ ലോകത്തില്‍ ഏറെ ജനപ്രീതി നേടിയ ഒരെഴുത്തുകാരനായിരുന്നു മൊയ്തു പടിയത്ത്. പടിയത്തിന്റെ ഉമ്മ എന്ന à´•à´¥ സിനിമയാക്കിക്കൊണ്ടായിരുന്നു 1960ല്‍ ഉദയായുടെ പുനഃപ്രവേശം. ഇക്കുറി സംവിധാന ചുമതല കുഞ്ചാക്കോ തന്നെ വഹിച്ചു. ശാരംഗപാണിയുടെ പങ്കാളിത്തം സംഭാഷണ രചനയില്‍ സജീവമായുണ്ടായി. രാരിച്ചന്‍ എന്ന പൗരനില്‍ à´’രു ക്യാരക്ടര്‍ വേഷം ചെയ്തുകൊണ്ടു സിനിമയില്‍ കടന്നുവന്ന അക്കാലത്തെ നാടകവേദിയിലെ പ്രമുഖ നടനായിരുന്ന കെ.പി. ഉമ്മറിനെ ഉമ്മയില്‍ നായകനായി സ്നേഹജാന്‍ എന്ന പേരില്‍ അവതരിപ്പിച്ചു. പി. ഭാസ്ക്കരന്‍ - ബാബുരാജ് ദ്വയത്തിന്റെ ഗാനങ്ങള്‍ ഏറെ ശ്രദ്ധേയങ്ങളായി. ഉമ്മയ്ക്കു ശേഷം സ്നേഹജാന്‍ എന്ന പേരുപേക്ഷിച്ചു തന്റെ യഥാര്‍ത്ഥ പേരില്‍ത്തന്നെ അഭിനയരംഗത്ത് കെ.പി. ഉമ്മര്‍ തുടര്‍ന്നുവെന്നത് ശേഷം à´•à´¥.ഉമ്മ നല്ല വിജയമായി.പുരാണചിത്രങ്ങള്‍ ഒന്നുംതന്നെ മലയാളത്തില്‍ അന്നോളം നിര്‍മ്മിയ്ക്കപ്പെട്ടിരുന്നില്ല. à´† ശ്രേണിയില്‍ പിന്നീട് തുടര്‍ വിജയങ്ങള്‍ നേടിയ മെരിലാന്റ് à´† വഴി ശ്രദ്ധിക്കുന്നതിനു മുന്‍പേ കുഞ്ചാക്കോ സീത എന്ന ചിത്രം 1960ല്‍തന്നെ ഒരുക്കി. ശശികുമാറാണ് à´† ചിത്രത്തിന്റെ à´°à´šà´¨ നിര്‍വ്വഹിച്ചത്. ചിത്രം വിജയമായി. പ്രേംനസീറായിരുന്നു നായകന്‍.സിനിമയിലെ രസച്ചരടിനെ എങ്ങിനെ അഭംഗുരം ഇണക്കിച്ചേര്‍ത്ത് സിനിമയെ കൂടുതല്‍ ആസ്വാദ്യ തരമാക്കാമെന്നതിനുള്ള സ്വകീയമായ ഒരു ശൈലി കുഞ്ചാക്കോ അല്‍പാല്‍മായി വികസിപ്പിച്ചെടുക്കുകയായിരുന്നു. പുതിയ സാമൂഹ്യപശ്ചാത്തലത്തിലും പുരാണപശ്ചാത്തലത്തിലും നേടുവാന്‍ കഴിഞ്ഞ വിജയം അദ്ദേഹത്തിന് കൂടുതല്‍ ആത്മവിശ്വാസം നല്‍കി.ജപ്പാനിലെ സാമുറായ് സംസ്കൃതിയ്ക്കു സമമായി ആയോധന കലകളുടെ കളരിച്ചിട്ടയുമായി ഇടകലര്‍ത്തിക്കൊണ്ടു പ്രതികാരത്തിന്റെയും സാഹസികതയുടെയും പ്രണയത്തിന്റെയുംശാരംഗപാണിവര്‍ണ്ണോജ്ജ്വലങ്ങളായ വീരകഥകള്‍ തേടുവാന്‍ നമ്മുടെ വടക്കന്‍പാട്ടുകള്‍ ഒരക്ഷയഖനിയാണെന്ന കണ്ടെത്തലിലേയ്ക്കു കുഞ്ചാക്കോയെ നയിച്ചതില്‍ ശാരംഗപാണിയ്ക്കു നിര്‍ണ്ണായകമായ പങ്കുണ്ടാവണം.ശശികുമാര്‍ സീതയ്ക്കു ശേഷം തുടര്‍ ശിക്ഷണം നേടുവാനായി നീലായുടെ കളരിയിലേക്കു പോയിരുന്നു അപ്പോഴേയ്ക്കും.വടക്കന്‍പാട്ടുകഥകളില്‍ എന്നും ഏറ്റവും ഹരം പകരുന്ന à´•à´¥ ആറ്റിന്‍ മണമ്മേലെ ഉണ്ണിയാര്‍ച്ചയുടെ വീരഗാഥയാണ്. രാഗിണിയെ ആര്‍ച്ചയാക്കി ഉണ്ണിയാര്‍ച്ച à´•à´¥ വെള്ളിത്തിരയില്‍ അവതരിപ്പിക്കുവാനായി ഉദയായുടെ ശമം. ആദ്യമായാണ് ഒരു വടക്കന്‍പാട്ടു ചിത്രം ഒരുങ്ങുന്നത്. മുന്‍മാതൃകകളില്ല. പുതുതായി വിഭാവനം ചെയ്തു സെറ്റുകളും വേഷവിധാനവുമൊരുക്കണം. à´† ഒരുക്കങ്ങള്‍ക്കു സാവകാശം വേണം. എന്നാല്‍ à´† കാലവിളംബം സ്റ്റുഡിയോയെ ബാധിക്കുകയുമരുത്. വിദേശരാജ്യങ്ങളില്‍ ഇത്തരം വലിയചിത്രങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ അതിനോടു സമാന്തരമായി ചെറുബഡ്ജറ്റില്‍ ചിത്രങ്ങള്‍ ഒരുക്കുന്ന കീഴ്‌വഴക്കമുണ്ടെന്നറിഞ്ഞിട്ടാണോ എന്തോ കുഞ്ചാക്കോ à´† വഴി ചിന്തിച്ചു.1960ല്‍ തന്നെ ബഹദൂറിനെ നായകനക്കി നീലിസാലി എന്നൊരു ചിത്രം (അത്തരമൊരു ചിത്രം മലയാളത്തില്‍ ആദ്യമായിരുന്നു) ഒരുക്കി.തൊട്ടുപുറകേ 1961ല്‍ ഉണ്ണിയാര്‍ച്ചയുമെത്തി. ഉണ്ണിയാര്‍ച്ച വന്‍വിജയമായി (സത്യന്‍ ആദ്യമായി ഉദയാ ചിത്രത്തില്‍ അഭിനയിക്കുന്നതും ഇതിലാണ്).1961ലാണ് à´Ÿà´¿.ആര്‍. സുന്ദരം മലയാളത്തില്‍ ആദ്യമായി ഒരു വര്‍ണ്ണചിത്രം നിര്‍മ്മിക്കുന്നത്; കണ്ടംബച്ചകോട്ട്.പക്ഷെ വര്‍ണ്ണചിത്രങ്ങളുടെ ഒരു തരംഗമുണരുവാന്‍ പിന്നെയും ഒരു ദശകം പിന്നിടേണ്ടി വന്നു. ബ്ലാക്ക് & വൈറ്റിനെ പിന്‍തള്ളിക്കൊണ്ട് വര്‍ണ്ണ മേധാവിത്വം സ്ഥായിയാകുന്നത് എണ്‍പതുകളോടെ മാത്രമാണ്. എന്നിരിക്കിലും പ്രേക്ഷക പ്രീതിയെ ആകര്‍ഷിക്കുന്നതിനുവേണ്ടി ബ്ലാക്ക് & വൈറ്റ് ചിത്രങ്ങളില്‍ ഇടയ്ക്കൊരു ഗാനരംഗമോ സ്പ്നരംഗമോ കളറില്‍ ചേര്‍ക്കുന്ന പതിവ് അന്ന് തുടങ്ങുന്നതു കുഞ്ചാക്കോയാണ്.അതിനകം നീലായും ഉദയായും നിര്‍മ്മാണരംഗത്ത് തുല്യശക്തികളായി മാത്സര്യപൂര്‍വ്വം വളര്‍ന്നുകഴിഞ്ഞിരുന്നു. à´† പരിവൃത്തത്തില്‍ മത്സരവാശി പ്രമേയസ്വീകരണത്തിലും പ്രതിഫലിക്കുവാന്‍ തുടങ്ങി.നീല ഭക്തകുചേല നിര്‍മ്മിച്ചപ്പോള്‍ ഉദയാ, കൃഷ്ണകുചേല ഒരുക്കി.എതിര്‍പക്ഷത്തൊരുങ്ങുന്ന ചിത്രത്തിലെ പ്രമേയത്തിന്റെ ചുവടുപിടിച്ചു തങ്ങളുടെ ചിത്രത്തിന്റെ പ്രമേയം തുലോം ഭിന്നമായിരുന്നാല്‍ക്കൂടി അപരചിത്രത്തിന്റെഉണ്ണിയാര്‍ച്ചപ്രമേയ മട്ടത്തില്‍ തങ്ങളുടെ ഒരന്തര്‍നാടകം ഉണ്ടാക്കി ഉള്‍ച്ചേര്‍ത്തുകൊണ്ടുകൂടി മത്സരം കൊഴുത്തു കണ്ടു.1962ല്‍ രണ്ടു ചിത്രങ്ങള്‍ ഉദയാ നിര്‍മ്മിച്ചു. ഒന്നു വടക്കന്‍പാട്ടില്‍ നിന്നുതന്നെ എടുത്ത പാലാട്ടുകോമന്‍, മറ്റൊന്ന് à´† കാലത്തു കോളിളക്കം സൃഷ്ടിച്ച ഒരു കൊലപാതകത്തെ ചുറ്റിപ്പറ്റിയുള്ള ഒരു കുടുംബ à´•à´¥, ഭാര്യ.ഭാര്യ റിക്കാര്‍ഡ് വിജയമായി.കെ.പി.à´Ž.സി.യുടെയും കാളിദാസകലാകേന്ദ്രത്തിന്റെയും നാടകങ്ങളിലൂടെ ഏറെ ശ്രദ്ധേയനായി മാറിയ ജി. ദേവരാജനെ അതിനകം ഉദയായുടെയും കുഞ്ചാക്കോയുടെയും പ്രിയങ്കരനായി മാറിക്കഴിഞ്ഞിരുന്ന വയലാര്‍ മുന്‍കൈയ്യെടുത്താണ് ഉദയായിലേയ്ക്കു ആനയിക്കുന്നത്. ഭാര്യയോടെ വയലാര്‍ - ദേവരാജന്‍ ദ്വയത്തിന്റെ സംഗീതം ഉദയാ ചിത്രങ്ങളുടെ അലങ്കാരമായി. എഴുപതുകളുടെ പകുതിവരെ ദേവരാജ സംഗീതം ഉദയാ ചിത്രങ്ങള്‍ക്കു അഴകു പകര്‍ന്നു. അപൂര്‍വ്വമായി മാത്രമേ à´ˆ കാലത്തിനിടയില്‍ ദേവരാജനല്ലാതെ മറ്റു സംഗീത സംവിധായകര്‍ ഉദയായുമായി സഹകരിച്ചിട്ടുള്ളു.ഭാര്യയിലൂടെയാണ് യേശുദാസ് ഉദയാ ചിത്രങ്ങളുടെ നാദസൗഭാഗ്യമായി മാറുന്നത; അതിനുമുന്‍പേ കാല്‍പ്പാടുകളില്‍ (1962)ല്‍ കടന്നുവന്നുവെങ്കിലും ജനഹൃദയങ്ങളില്‍ സ്ഥാനമുറപ്പിച്ചത് എന്ന അര്‍ത്ഥത്തില്‍, ഉദയാ യേശുദാസിന്റെ ആദ്യ കളരികളില്‍ പ്രമുഖമായി. പി.ബി. ശ്രീനിവാസ്, à´Ž.à´Žà´‚. രാജ, കമുകറ പുരുഷോത്തമന്‍, മെഹബൂബ്, ഉത്തമന്‍ തുടങ്ങിയവരായിരുന്നു അന്നോളം ഉദയാ ചിത്രങ്ങളിലെ പതിവുഗായകര്‍.തന്റെ സുഹൃത്ത്കൂടിയായിരുന്ന അഗസ്റ്റിന്‍ ജോസഫിന്റെ പുത്രന്‍ എന്ന പരിഗണനയും യേശുദാസിന്റെ പ്രതിഭയിലുള്ള വിശ്വാസവും മൂലം യേശുദാസിന് നല്ലൊരവസരം കൊടുക്കണമെന്ന ആഗ്രഹം ദേവരാജനുണ്ടായി. വയലാര്‍ അതിനെ പിന്തുണച്ചു. എങ്കിലും പതിവുസംഘം വിട്ടൊരു പരീക്ഷണത്തിന് കുഞ്ചാക്കോയ്ക്ക് വൈമനസ്യമായിരുന്നു. വയലാറിന്റെ ശുപാര്‍ശയെ നിരാകരിക്കാനാവാത്തതുകൊണ്ട് ഒരു ഗാനത്തില്‍ അല്‍പ്പമാത്രം ഒരശരീരിഭാഗമായും ഒരു യുഗ്മഗാനത്തില്‍ ഒരോരത്തെ പുരുഷശബ്ദമായും യേശുദാസിന് ചെറിയൊരിടം നല്‍കുവാന്‍ കുഞ്ചാക്കോ സമ്മതിച്ചു.റീ-റിക്കാര്‍ഡിംഗ് വേളയില്‍ ചിത്രാന്ത്യത്തിലെ വിലാപയാത്രയ്ക്കു ഒരു ശോകഗാനം അകമ്പടിയായി വേണമെന്ന നിര്‍ദ്ദേശം ദേവരാജന്‍ ഉന്നയിക്കുകയും à´¦à´¯à´¾à´ªà´°à´¨à´¾à´¯ ഈശോയേ à´ˆ ആത്മാവിനു കൂട്ടായിരിക്കണേ... à´Žà´¨àµà´¨ വിലാപമൊഴി ആദ്യവരിയാക്കി വയലാര്‍ എഴുതിയ ഒരു ഗാനം ഈണം പകര്‍ന്നു യേശുദാസിനെക്കൊണ്ടു അപ്പോഴത്തെ റിലീസ് ഒരുക്ക ബദ്ധപ്പാടിനിടയില്‍ കുഞ്ചാക്കോയ്ക്കു മറിച്ചു ചിന്തിക്കുവാന്‍ ഇടകൂടി നല്‍കാതെ പാടിച്ചു റിക്കാര്‍ഡു ചെയ്യുകയും ചെയ്തു ദേവരാജന്‍. à´¤à´¾à´²àµ‹à´²à´¿à´šàµà´šàµ വളര്‍ത്തിയെടുത്തോരീ തങ്കക്കുടങ്ങള്‍ക്കാരുണ്ട്; അവരുടെ അന്തിമചുംബനമല്ലേ, അമ്മേ കണ്ണുതുറക്കൂല്ലേ.. à´¤àµà´Ÿà´™àµà´™à´¿à´¯ ഗാനഭാഗം അതീവഹൃദയസ്പര്‍ശിയായി ആലപിച്ചുകൊണ്ടു യേശുദാസിന്റെ ശബ്ദത്തിലൂടെ ദേവരാജന്‍ പകര്‍ന്ന ശോകഭാവം ഭാര്യ എന്ന ചിത്രത്തിന്റെ വിജയത്തില്‍ വഹിച്ച പങ്കു നിസ്സാരമായിരുന്നില്ല. (പാട്ട് ഇവിടെ കേള്‍ക്കാം)പഴശ്ശിരാജ (1964), പുന്നപ്രവയലാര്‍ (1968), പഞ്ചവന്‍കാട് (1971) തുടങ്ങിയ ചരിത്രപരിവൃത്തങ്ങളും ശകുന്തള (1965), അനാര്‍ക്കലി (1966), തിലോത്തമ (1960), കൊടുങ്ങല്ലൂരമ്മ (1968) തുടങ്ങിയ ഇതിഹാസ കാവ്യങ്ങളും, ഒതേനന്റെ മകന്‍ (1970), ആരോമലുണ്ണി (1972), പൊന്നാപുരം കോട്ട (1973), തുമ്പോലാര്‍ച്ച (1974), കണ്ണപ്പനുണ്ണി (1997) തുടങ്ങിയ വടക്കന്‍പാട്ടുകഥകളും കുഞ്ചാക്കോ സിനിമയാക്കി. വടക്കന്‍പാട്ടു ചിത്രങ്ങളില്‍ നടന്‍ എന്‍. ഗോവന്ദന്‍കുട്ടിയും തിരക്കഥാകാരനായി സഹകരിച്ചു.കാട്ടുതുളസി (1965), താര (1978), അഗ്നിമൃഗം (1971), എന്നീ ചിത്രങ്ങള്‍ à´Žà´‚. കൃഷ്ണന്‍നായരും കൂട്ടുകുടുംബം (1969), കെ.എസ്സ്. സേതുമാധവനും ഗന്ധര്‍വ്വക്ഷേത്രം (1972) à´Ž. വിന്‍സന്റും, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി (1970), ഒരു സുന്ദരിയുടെ à´•à´¥ (1972) തോപ്പില്‍ഭാസിയും, ലോറാ നീ എവിടെ (1971) രഘുനാഥും സംവിധാനം ചെയ്ത ഉദയാ ചിത്രങ്ങളാണ്.ആദ്യത്തെ 7 ചിത്രങ്ങള്‍ ഒഴികെ (കെ.ആന്റ കെ. പ്രൊഡക്ഷന്‍സിന്റേതടക്കം) കുഞ്ചാക്കോയുടെ ജീവിതകാലത്തു ഉദയായില്‍ നിന്നിറങ്ങിയ 49 ചിത്രങ്ങളില്‍ 40 എണ്ണവും സംവിധാനം ചെയ്തത് കുഞ്ചാക്കോയാണ്. (അവസാനിക്കുന്നില്ല)

Related News